Tuesday, 8 May 2012

POSITIVE NEWS /പോസിറ്റീവ് ന്യൂസ്‌

പ്രിയ സ്പീക്ക്‌ ഏഷ്യന്‍സ്
 നമ്മള്‍ കരുതിയപോലെ ഇന്നാണ്സ്പീക്ക്‌ ഏഷ്യ യുടെ പ്രധനപെട്ട കേസിനിറെ വിസ്താരം  രാവിലെ പതിനൊന്നുമണിക്ക് തന്നെ തുടങ്ങും എല്ലാവരും കേസ്വിസ്തരതിറെ തുടര്‍ന്നുള്ള അപ്ടടുകല്ക് സന്ധര്ശികൂhttp://keralaspeakasia.blogspot.in/

Monday, 7 May 2012

ജാഗൃത caution




Dear All…
Some new website is there regarding exit option… Please do not use this site & wait for the official announcement at company’s official blogspot. Your all data can be misused. So we have to wait for the official news & aispa info on this issue.
Regards…!!!
(Please spread this info everywhere)
-Aman ആഴാദ്
ഈ അന്നൌന്‍സ് മെന്റ് മലയാളത്തില്‍ 
പ്രിയ സ്പീക്ക്‌ ഏഷ്യന്‍സ്
നമ്മുടെ സ്പീക്ക്‌ ഏഷ്യസുടെ പേരില്‍ കുറെ വെബ്‌ സൈറുക്കള്‍ പനിലിസ്റിനെ പറ്റികാന്‍ exit ഒപടോന്ന്റെ പേരില്‍ ആവരുടെ datas മിസുസേ ചെയാന്‍ സ്രിമിക്കുന്നുട് ,ആയത് കൊണ്ട് ദയവായി സ്പീകഷ്യന്‍സ്‌  ഒഫ്ഫിചീല്‍ സിറെന്റെ നിടെര്ശം അനുസിരിച്ച്‌ മാത്തെരമേ പ്രവേര്ത്തികാവ്, മറ്റു സിടുകള്‍ക്ക് കൊടുത്താല്‍ നിങ്ങുല്ടെ .പ്യ്സാ  നഷ്ടമാകാന്‍ സാധ്യ്ത്ദത ഉണ്ട്.സ്പീക്ക്‌ ഏഷ്യ  ഒഫീഷ്യല്‍ അന്നൗന്‍സിമെന്റ്  ചെയന്നത് വരെ കാത്തിരിക്ക
ദയവായി ഈ വിവരം  അല്ലാവര്‍ക്കും കൊടുക്ക്‌  
സ്നേഹത്തോടെ അന്മ്മന്‍ ആസാദ്‌  
നന്ദി വീണ്ടും വരിക       http://keralaspeakasia.blogspot.in/   

speak asia


DEAR FRIENDS,
GOOD EVENING,
I WOULD LIKE TO INFORM YOU THAT THE APPLICATION OF PREPONEMENT OF WRIT PETITION HAS BEEN MOVED AND SUCCESSFULLY PLEADED AND HEARING OF THE SAME WILL TAKE PLACE ON 9TH MAY 2012 WED. DAY NEXT WEEK.
ONCE AGAIN I WILL REQUEST ALL THE SPEAKASIAN TO MAINTAIN A COOL AND ACT LIKE SOVRIEGN PERSON .
CHEERS
SOLOMON JAMES
സോലോമോന്‍ ജെമെസഇന്‍റെ   ഒഫീഷ്യല്‍ അയ അന്നൌന്കെമെന്ട
  
പ്രിയ സ്പീക്ക്‌ഏഷ്യന്‍സ് 
നമ്മുടെ സ്പീക്ക്‌ ഏഷ്യയുടെ പെറിശന്റെ തിയതി അഎഴാം   മാസതില്‍നിനും  ഈ മാസം ഒന്‍പതാം തിയതി യ്ലേക്ക് മട്ട്യതതായ് സന്തോഷോശോടെ അറിയക്കന്നു
പ്രധാനമായി  അനിക്ക് പറയാന്‍ ഉള്ളത് എല്ലാ സ്പീകഷ്യന്സും  ശന്തരകുക സ്പീക്ക്‌ ഏഷ്യ ഉടന്‍ തെന്നെ  ആരംഭിക്കാനുള്ള തയരെടുപ്പിലാന്നു ,
സന്തോശോതോടെ 
സലോമോന്‍ ജെമെസ് 

ബ്ലഡ്‌ ഡോനറേന്‍    ക്യാമ്പ്‌ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടെ കൊടുക്കുന്നു



Sunday, 6 May 2012

from speak asia`s official blog


പ്രിയ സ്പീക്കേഷ്യന്‍സ്, നിങള്‍ക്കെല്ലാം അറിയുന്നതു പോലെ, കഴിഞ 11 മാസക്കാലമായി നേരിട്ടുകൊണ്‍ടിരിക്കുന്ന പ്രതിസന്ധികഘട്ടങളെല്ലാം തരണം ചെയ്യുന്നതിനു വേണ്ടി കമ്പനി അഹോരാത്രം പരിശ്രമിക്കുകയാണ്. ഈ യാത്ര വളരെ സുദീര്‍ഘവും ദുഷ്ക്കരവുമായിട്ടും ഈ അവസ്ഥയില്‍ നല്ല പ്രയത്നം കൊണ്ടുവരുവാന്‍ കഴിഞു. ഇപ്പോഴുള്ള ഈ ദുര്‍ഘടപ്രതിസന്ധി തീര്‍ച്ചയായും പരിഹരിക്കാന്‍ കഴിയുമെന്നതിനുള്ള ശക്തമായ കാരണങള്‍ ഉണ്ടെന്ന് ഞങള്‍ വിശ്വസിക്കുന്നു. 

മുന്‍പ് അറിയിച്ചിട്ടുള്ളതുപോലെ, ഇന്ത്യയില്‍ കമ്പനി തുടങുന്നതിനുള്ള പ്രയത്നങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ നിയമങളെല്ലാം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയായി തന്നെ ബിസിനസ്സ് പുനരാരംഭിക്കുന്ന അവസരത്തില്‍ താഴെ പറയുന്ന രേഖകള്‍ തയ്യാറാക്കി വെക്കുവാന്‍ ഞങള്‍ നിങളോട് അഭ്യര്‍ഥിക്കുന്നു.

1. നിങളിടെ പേര് 
2. അഡ്രസ്സ് പ്രൂഫ് 
3. ബാങ്ക് അക്കൗണ്ട് വിവരങള്‍, ബാങ്ക് SWIFT കോഡ്, IFSC കോഡ് 

പ്രത്യേകം ശ്രദ്ധിക്കുക, ബിസിനസ്സ് പുനരാരംഭിക്കുമ്പോള്‍ ആവശ്യമായ ഒരു പ്രാരംഭ പ്രക്രിയ മാത്രമാണിത്. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് എല്ലാ വിവരങളും ലഭിക്കുന്നതിനനുസരിച്ച് അടുത്ത പ്രക്രിയകളെക്കുറിച്ച് ഞങള്‍ നിങളെ അറിയിക്കുന്നതാണ്.

ഈ പ്രതിസന്ധിഘട്ടത്തിലും കമ്പനിയോട് സഹകരിച്ചു നില്‍ക്കുന്ന നിങളോട് ഞങള്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.


POSITIVE NEWS

പ്രിയ സ്പീക്ക്‌ ഏഷ്യന്‍സ്,
പുതിയ അപ്ഡേറ്റ് അനുസിരിച്ചു സ്പീക്ക്‌ ഏഷ്യയുടെ ഹീറിംഗ്  ഒന്‍പതാം (09 /05 /2012 ) തിയതിയെലക്ക് മാറിയതായി സുപ്രിം കോര്‍ട്ട് വെബ്‌  സൈറ്റില്‍ നിന്ന്നും മനസിലാക്കാം ഏല്ലാം  നമ്മള്‍ വിചാരിച്ചപോലെ തന്നെ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി കേരളസ്പീക്ഏഷ്യ ബ്ലോഗ്‌ http://keralaspeakasia.blogspot.in/ സന്തരശികൂക . 
നന്ദി വീടും വരിക  

Sunday, 29 April 2012

27.04.2012

27.04.2012 ന് സെക്രട്ടറി അശോക് ബഹിര്‍വാനി നല്‍കിയ വിവരങ്ങളില്‍ നിന്നുള്ള പ്രധാന ഭാഗങ്ങളുടെ മലയാളീകരണം

പ്രിയ സ്പീക്കേഷ്യന്‍സ്,
സുപ്രീം കോടതിയിലെ WRIT 383/2011 എന്ന കേസ് 30.04.2012 തിങ്കളാഴ്ച്ചയിലേക്കാണ് നീട്ടിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതി സൈറ്റില്‍ 13.07.2012 ലേക്ക് ഈ കേസ് നീട്ടിവെച്ചതായി കാണുന്നു. ഇതിന്റെ കാരണം, ബഹു.സുപ്രീം കോടതി ജഡ്ജ് ദല്‍വീര്‍ ഭണ്ഡാരിയെ ഇന്റെര്‍നാഷ്ണല്‍ കോര്‍ട് ഓഫ് ജസ്‌റ്റിസിന്റെ ജഡ്ജായി 27.04.2012 ന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 30.04.2012 തിങ്കളാഴ്ച്ച സുപ്രീം കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനാല്‍ അന്നേദിവസത്തെ എല്ലാ കേസുകളും മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതിന്‍പ്രകാരം കമ്പ്യൂട്ടര്‍ സിസ്റ്റം ജനറേറ്റ് ചെതിട്ടുള്ള അടുത്ത തിയ്യതിയാണ് 13.07.2012.

എന്നാല്‍ കമ്പനിയുടെ ലീഗല്‍ കൌണ്‍സില്‍ നമ്മുടെ കേസ് മെയ് ആദ്യ വാരത്തില്‍ തന്നെ ലിസ്റ്റ് ചെയ്യിപ്പിക്കാന്‍ വേണ്ടി ഒരു അപേക്ഷ 01.05.2012 ചൊവ്വാഴ്ച്ച തന്നെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ സാധ്യത ഉണ്ടെന്ന വിവരമാണ് www.asiap.co.in എന്ന സൈറ്റിലൂടെ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലി അവധിക്ക് ശേഷം ഇതുപോലെ കോടതി നീട്ടിവെച്ച കേസ്, നമ്മുടെ ലീഗല്‍ ടീം ദീപാവലി അവധിക്ക് മുന്‍പ് തന്നെ ലിസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. അന്നത്തെ കോടതി ഉത്തരവിലാണ് ഒരു മധ്യസ്ഥനായി ബഹു.ലഹോതിജിയെ നിയോഗിച്ചത്. അതുകൊണ്ട് കോടതി സൈറ്റില്‍ കാണിച്ചിരിക്കുന്ന 13.07.2012 എന്ന തിയ്യതിയെ കുറിച്ചുള്ള അന്തിമ തീരുമാനം 01.05.2012 ചൊവ്വാഴ്ച്ച മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

02.04.2012-ല്‍ AISPA സെക്രട്ടറി നല്‍കിയ വിവരങളുടെ മലയാളീകരണം




നമസ്ക്കാരം സ്പീക്കേഷ്യന്‍സ്,
മാര്‍ച്ച് 31 ന് ഓള്‍ ഇന്ത്യ സ്പീക്കേഷ്യ പാനലിസ്റ്റ് അസോസിയേഷന്റെ ആദ്യ ആന്വല്‍ ജനറല്‍ബോഡി മീറ്റിംഗ് (Annual Generalbody Meeting) നടത്തിയതിന്റെ വിശദീകരണം നല്‍കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി സുപ്രീം കോര്‍ട്ട് റിട്ട് ഹര്‍ജിയായ 383/2011 നംബര്‍ കേസിന്റെ മാറ്റിവെക്കലാല്‍ എനിക്ക് ഈ വിഷയങ്ങള്‍ ഇന്ന് (02.04.2012) തന്നെ വിശദീകരിക്കേണ്ടി വന്നു. ആന്വല്‍ ജനറല്‍ബോഡിയുടെ വിശദീകരണം പിന്നീട് നല്‍കുന്നതാണ്.

സുപ്രീം കോര്‍ട്ട് റിട്ട് ഹര്‍ജി 383/2011 നംബര്‍ ആയ കേസ് ഇന്ന് (02.04.2012) വാദത്തിനായി വന്നു, എങ്കിലും അത് പിന്നീട് സി.ബി.ഡി.ടി (IT Department) യുടെ അപേക്ഷ പ്രകാരം 3 ആഴ്ച്ചക്ക് ശേഷം നീട്ടി വച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ 23/02/2012 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ വിധിയിലെ ചില പ്രധാന ഭാഗത്തിലേക്ക് ശ്രദ്ധകൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നു.

"പണ്ഡിതനായ അഡീഷണല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സത്യവാങ്മൂലം ഫയലാക്കാമെന്ന് ഏറ്റെടുത്തിരിക്കുന്നു / സമ്മതിച്ചിരിക്കുന്നു. അവള്‍/അവര്‍ ആയത് 2 ആഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.”

എന്നാല്‍ മേല്‍ പറഞ്ഞ അഡീഷണല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സത്യവാങ്മൂലം ഫയലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നു.

13/03/2012 ലെ സത്യവാങ്മൂലത്തിലുള്ള ആക്ഷേപം വിശദീകരിച്ചാല്‍, അത് രജിസ്ട്രറില്‍ ആക്ഷേപത്തിനായി നിലവില്‍ നില്‍ക്കുകയും എന്നാല്‍ ആയവ ഫയലില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ചെയ്യാതെയും കാണുന്നു. ആക്ഷേപ സത്യവാങ്മൂലം ഇപ്പോള്‍ ഫയലിലില്ല. കോടതിയില്‍ ഫയലാക്കുന്ന എല്ലാ രേഖകളും പല തരത്തില്‍ സൂക്ഷ്മമപരിശോധന നടത്തി ആയവ ഉള്ളടക്കവും ഘടനയും പരിശോധിക്കേണ്ടതാണ്. പലരേഖയിലും പലതരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ആയവ തെറ്റുകള്‍ ഉള്ളതായി കണ്ട് മാറ്റിവെക്കുകയും പിന്നീട് കക്ഷികള്‍ തെറ്റുകള്‍ തിരുത്തിയാല്‍ ആയവ കോടതി സ്വീകരിക്കുകയും ചെയ്യും. നമ്മള്‍ക്ക് ലഭിച്ചിട്ടുള്ള കൂടുതല്‍ അറിവ് എന്തെന്നാല്‍, E.O.W (Economic Office Wing) ഫയലാക്കിയ വക്കീലിനെ നിയമിക്കാനുള്ള വക്കാലത്തില്‍ ഒപ്പിട്ടിട്ടില്ല എന്നതാണ്. ഇതില്‍ നിന്നും മനസ്സിലാകുന്നത് E.O.W ന്റെ ഹൃദയശൂന്യമായ സമീപനവും മേല്‍കേസ്കാര്യങ്ങള്‍ വഞ്ചനാപരമായി നീട്ടിക്കൊണ്ടുപോകാനുമുള്ള ഉദ്ദേശവുമാണ്. ബഹുമാനപ്പെട്ട മുംബൈ ഹൈക്കോടതിയുടെ 23/03/2012 ലെ വിധിയുടെ വെളിച്ചത്തില്‍ E.O.W യാതൊരു തരത്തിലുള്ള അപേക്ഷയും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ വിശദീകരണം നേടാന്‍ നടത്തിയിട്ടില്ല.

ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. "പണ്ഡിതനായ ഗവണ്‍മന്റ് അഭിഭാഷകന് മേല്‍ക്കോടതിയില്‍ വിശദീകരണം ആവശ്യപ്പെടാം.

എന്നാല്‍ ഇതുവരെ എന്ത് നടപടിയാണ് മേല്‍ വിശദീകരണം നേടാന്‍ പണ്ഡിതനായ ഗവണ്‍മന്റ് അഭിഭാഷകന്‍ ഇതുവരെയും നടത്തിയതെന്ന് എനിക്ക് അറിയില്ല.

മേല്‍ കാലതാമസം ഇപ്പോള്‍ നമ്മുടെ എക്സിറ്റ് ഓപ്ഷനെ ബുദ്ധിമുട്ടിക്കുന്നു എങ്കിലും നമ്മുടെ ദീര്‍ഘകാല ഉദ്ദേശമായ ബിസിനസ്സിന്റെ പുനരാരംഭത്തിനും ഇന്ന് അനുകൂലമായ അനുഭവത്തോടെ നമ്മള്‍ക്ക് മുംബൈ ഹൈക്കോടതി E.O.W വിന്റെ നീട്ടിക്കൊണ്ട് പോകല്‍ നയത്തെ ഏതു രീതിയില്‍ പ്രതികരിക്കുമെന്നും കാത്തിരുന്നു കാണാം.

നമ്മുടെ നിയമ വിഭാഗം ഞങ്ങളെ അറിയിച്ചിരിക്കുന്നത് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ തിയ്യതികള്‍ ആണെങ്കില്‍ ആ പറഞ്ഞ തിയ്യതിക്കുള്ളില്‍ വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ അസോസിയേഷന്‍ എന്ന കുടുംബത്തോട് അവിശ്വാസം വളരുകയും അതിലൂടെ നമ്മളിലുള്ള ഐക്യവും ബലവും നഷ്ടപ്പെടുകയും ചെയ്യും എന്നതാണ്.

പാനലിസ്റ്റുകളുടെ പ്രതീക്ഷ വര്‍ദ്ധിക്കുകയും ദ്രോഹപരവശ്യം വരെ എത്തുകയും ചെയ്താല്‍ വീണ്ടുമുള്ള കാലതാമസം പാനലിസ്റ്റുകളുടെ പ്രതീക്ഷകളെ തകര്‍ക്കുകയും അവര്‍ക്ക് കാലതാമസം കാരണം അവര്‍ നിലവിലുള്ള നിയമ വ്യവസ്ഥയെ തന്നെ കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ കമ്പനിയെയും അതിന്റെ ഉദ്ദേശത്തെയും കുറ്റപ്പെടുത്തുകയോ ചെയ്യും. അത് നമ്മുടെ ഐക്യത്തിന് വളരെ അപകടകരമാണ്.

നമ്മള്‍ സ്പീക്കേഷ്യക്കാര്‍ക്ക് വളരെ വ്യക്തമായ വിശ്വാസം നീതിന്യായ വ്യവസ്ഥയിലുണ്ട്. നമ്മള്‍ നമ്മുടെ നിയമ വ്യവസ്ഥയില്‍ അഭിമാനം കൊള്ളുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ കളങ്കമറ്റതും സുതാര്യവുമാണ്. അന്തിമമായി നമുക്ക് നീതി ലഭിക്കുമെന്ന് തന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഞാന്‍ ഒരിക്കല്‍ കൂടി പാനലിസ്റ്റുകളോട് പറയുന്നു, നിങ്ങള്‍ ഒരിക്കലും വികാരത്താല്‍ ഉലയരുത്, എന്ന് മാത്രമല്ല ദയവു ചെയ്ത് നിയമങ്ങളും സംഭവങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കുക. നിങ്ങള്‍ വ്യക്താമായതും ആധികാരികവുമായ പുതിയ വിവരങ്ങള്‍ മാത്രം മനസ്സിലാക്കുക, അല്ലാതെ ദുഷ്പ്രചരണങ്ങളും നുണകളും കേള്‍ക്കാതിരിക്കുക.

നിങ്ങള്‍ക്കുമുന്നില്‍ അടിസ്ഥാനമായ ചില വസ്ഥുതകള്‍ വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ എല്ലാവരും 10 മാസത്തില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കുകയും കോടതികളില്‍ നിന്ന് എത്രമാത്രം അനുകൂലമായ പ്രതികരണങ്ങള്‍ അതിന് ലഭിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഏതെങ്കിലും കോടതിയോ അല്ലെങ്കില്‍ അധികാരികളോ കമ്പനിക്കെതിരെ ഒന്നും തന്നെ ചാര്‍ജ്ജ് ചെയ്തിട്ടില്ല.

സ്പീക്കേഷ്യയുടെ ബിസിനസ്സ് നിറുത്തിവെക്കേണ്ടി വന്നത് സാഹചര്യങ്ങള്‍ കൊണ്ട് മാത്രമാണ്, അല്ലാതെ യാതൊരു അധികാരികളും ബിസിനസ്സ് നിറുത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കുതന്ത്രപരമായ നീക്കങ്ങള്‍ കൊണ്ട് കമ്പനിയുടെ വെബ്സൈറ്റ് E.O.W കൈവശപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ E.O.W ന് എന്നെന്നേക്കുമായി നമ്മുടെ വെബ്സൈറ്റ് കൈവശപ്പെടുത്താന്‍ കഴിയുകയില്ല എന്നു മാത്രമല്ല വെബ്സൈറ്റ് പെട്ടെന്ന് തന്നെ കമ്പനിക്ക് തിരികെ ലഭിക്കുകയും ചെയ്യും.

ക്ഷമയുള്ളവര്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്ന സത്യത്തിലാണ് ചരിത്രം സാക്ഷിയായിട്ടുള്ളത്. ശത്രു വലുതാകുമ്പോള്‍ നമ്മള്‍ക്ക് ക്ഷമയും കൂടുതലാകണം. ഈ ക്ഷമക്ക് മാത്രമേ നമ്മളെ എല്ലാ വിഷമതകളില്‍ നിന്നും രക്ഷിക്കുവാന്‍ കഴിയൂ.

നമ്മളെ നിയന്ത്രിക്കാന്‍ 3 കാര്യങ്ങള്‍ ...
ഒന്നാമത്തേത്... ക്ഷമ ഉണ്ടാകണം.
രണ്ടാമത്തേത് ക്ഷമ ഉണ്ടായിരിക്കണം.
മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതും ക്ഷമ മാത്രം.
പ്രിയ സ്പീക്കേഷ്യന്‍സ്... നമ്മളില്‍ ഭൂരിഭാഗം ആളുകളും ബിസിനസ്സ് പുനരാരംഭിക്കുവാന്‍ കാത്തു നില്‍ക്കുന്നവരാണ്. നമ്മുടെ കാഴ്ച്ചപ്പാട് കയ്യിലെ വെല്ലുവിളികളേക്കാള്‍ വലുതാണ്. ഈ ജീവിതമാകുന്ന യുദ്ധത്തില്‍ നല്ല ചിന്തകളോടെ മാത്രമേ നമുക്ക് വിജയിച്ച് മുന്നേറുവാന്‍ കഴിയുകയുള്ളൂ.
ക്ഷമയോടെ കമ്പനിയെ വിശ്വസിക്കുക.
ജയ് സ്പീക്കേഷ്യ
ജയ് സ്പീക്കേഷ്യ
ജയ് സ്പീക്കേഷ്യ
അശോക് ബഹിര്‍വാനി
സെക്രട്ടറി
ഓള്‍ ഇന്ത്യ സ്പീക്കേഷ്യ പാനലിസ്റ്റ് അസോസിയേഷന്‍
പ്രിയ സ്പീക്കേഷ്യന്‍സ്,
AISPA സെക്രട്ടറി അശോക് ബഹിര്‍വാനിയുടെ ഈ വിശദീകരണത്തില്‍ നിന്നും സ്പീക്കേഷ്യയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കോടതി നടപടികളുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സപ്പോര്‍ട്ട് ടീം
കേരള സ്പീക്കേഷ്യ
NB : സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ നിന്നും സ്പീക്കേഷ്യയുടെ കേസ് സംബന്ധമായ വിവരങ്ങള്‍ നേരിട്ട് ലഭിക്കുവാന്‍http://courtnic.nic.in/supremecourt/casestatus_new/caseno_new_alt.asp എന്ന വെബ്സറ്റ് സന്ദര്‍ശിക്കുക.
Case Type : Writ Petition (Civil)
Case No. : 383
Year : 2011
അതിനു ശേഷം അടുത്ത പേജില്‍ Case History & Orders തിരഞ്ഞെടുക്കുക.
ഹായ് സ്പീക്കേഷ്യന്‍സ്,
മലയാളികളായ സ്പീക്കേഷ്യ പാനലിസ്റ്റുകള്‍ക്ക് സ്പീക്കേഷ്യയെ കുറിച്ചുള്ള സത്യസന്ധമായ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുക എന്നതാണ് ഈ വെബ്സൈറ്റിലൂടെ ഉദ്ദേശിക്കുന്നത്. ഓള്‍ ഇന്ത്യ സ്പീക്കേഷ്യ പാനലിസ്റ്റ് അസോസിയേഷന്റെ (AISPA) www.aispa.co.in എന്ന വെബ്സൈറ്റില്‍ അസോസിയേഷന്‍ സെക്രട്ടറി ബഹു. അശോക് ബഹിര്‍വാനി നല്‍കുന്ന സത്യസന്ധവും, പുതിയതുമായ വിവരങ്ങളുടെ മലയാളീകരണവും, സ്പീക്കേഷ്യ മാര്‍ക്കറ്റിംഗ് ബ്ളോഗായ www.speakasiaonlinemarketing.blogspot.com എന്ന വെബ്സൈറ്റില്‍ നല്‍കുന്ന വിവരങ്ങളുടെ മലയാളീകരണവുമാണ് ഈ വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നത്.

2011 മെയ് മാസത്തിലാണ് സ്പീക്കേഷ്യക്കെതിരെ മാധ്യമങ്ങളിലൂടെ ദുഷ്‌പ്രചരണങ്ങള്‍ തുടങ്ങുന്നത്. അന്ന് മുതല്‍ 2012 ഏപ്രില്‍ മാസം വരെ സ്പീക്കേഷ്യ കൈകൊണ്ടിരിക്കുന്ന നടപടിക്രമങ്ങളുടേയും, കോടതി നടപടിക്രമങ്ങളുടേയും ഒരു രത്നച്ചുരുക്കം... 

1. 2011 മെയ് മാസത്തില്‍ സ്പീക്കേഷ്യക്കെതിരെ മാധ്യമങ്ങളിലൂടെ ദുഷ്‌പ്രചരണങ്ങള്‍ തുടങ്ങി.
2. 2011 മെയ് മാസത്തില്‍ കമ്പനിയുടെ ബിസിനസ്സ് മോഡല്‍ പത്രസമ്മേളനത്തിലൂടെ അവതരിപ്പിച്ചു.
3. 2011 ജൂലൈ മാസത്തില്‍ കമ്പനിയുടെ ബിസിനസ്സ് മോഡല്‍ അവതരിപ്പിക്കാന്‍ അവസരം ചോദിച്ചുകൊണ്ട് R.B.I ക്ക് കമ്പനി ലെറ്റര്‍ അയച്ചു.
4. 2011 ആഗസ്റ്റ് മാസത്തില്‍ കമ്പനി എക്സിറ്റ് ഓപ്ഷന്‍ അവതരിപ്പിച്ചു.
5. 2011 സെപ്തംബര്‍ മാസത്തില്‍ R.B.I മുമ്പാകെ കമ്പനിയുടെ ബിസിനിസ്സ് മോഡല്‍ അവതരിപ്പിച്ചു.
6. 2011 സെപ്തംബര്‍ / ഒക്ടോബര്‍ മാസത്തില്‍ എക്സിറ്റ് ഓപ്ഷന്‍ നല്‍കിയവരുടെ പെയ്മന്റ് നല്‍കുന്നതിനും കമ്പനി 'പുനരാരംഭിക്കുന്നതിനും' വേണ്ടിയുള്ള ഒരു സത്യവാങ്മൂലം (അഫിഡവിറ്റ്) കമ്പനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
7. 2011 നവംബര്‍ മാസത്തില്‍ സുപ്രീം കോടതി ഒരു മധ്യസ്ഥനായി ബഹു. ലഹോതി (ബഹു.സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ്) യെ നിയമിച്ചു. അന്നത്തെ കോടതി ഉത്തരവില്‍ പറയുന്നത് 'പാര്‍ട്ടികള്‍ തമ്മിലുള്ള വിവാദങ്ങള്‍ മാറ്റി ഒരു "അമിക്കബിള്‍ സെറ്റില്‍മന്റ്'' നുള്ള സാധ്യത ഉണ്ടാകാനുതകുന്ന രീതിയിലുള്ള ഒരുമധ്യസ്ഥ വഹിക്കുകയും അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുമാണ്.
8. 2012 ഫെബ്രുവരി മാസത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കമ്പനി 10 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 50 കോടി രൂപ) സുപ്രീം കോടതി റെജിസ്ട്രിയില്‍ നിക്ഷേപിച്ചു.
9. 2012 മാര്‍ച്ച് മാസത്തില്‍ എക്സിറ്റ് ഓപ്ഷന്‍ നല്‍കിയവരുടെ ലിസ്റ്റ് കമ്പനി ബഹു.ലഹോതിജിക്ക് നല്‍കി. അതിന്‍പ്രകാരം ബഹു.ലഹോതിജി, E.O.W (Economic Offence Wing) നോട് കമ്പനിയുടെ സര്‍വ്വറും ഡാറ്റയും തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. (ഓര്‍ക്കുക, സര്‍വ്വര്‍ കമ്പനിക്ക് ലഭിച്ചാലേ 'എക്സിറ്റ്' നല്‍കിയ പാനലിസ്റ്റുകളുടെ മുഴുവന്‍ തുകയുടെ ശരിയായ വിവരം ലഭിക്കുകയുള്ളൂ.). എന്നാല്‍ E.O.W (Economic Offence Wing) സര്‍വ്വര്‍ നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഒരു സത്യവാങ്മൂലം (Affidavit) നല്‍കുവാന്‍ ശ്രമിച്ചിരിക്കുകയാണ്. ഇതിനെതിരെ കമ്പനി സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
10. 2012 ഏപ്രില്‍ മാസത്തില്‍ കമ്പനി പുനരാരംഭിക്കുന്നതിനും, പെര്‍മനെന്റ് എസ്റ്റാബ്ളിഷ്മന്റ് തുടങ്ങുന്നതിനും വേണ്ടി വിവിധ ഗവണെമന്റ് അധികാരികളുമായി ബന്ധപ്പെട്ടു.
11. 2012 ഏപ്രില്‍ മാസത്തില്‍ 'ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് അവരുടെ സത്യവാങ്മൂലം (Affidavit) നല്‍കുവാന്‍ സുപ്രീം കോടതി 2 ആഴ്ച്ച സമയം നല്‍കി. അതോടൊപ്പം 2012 ഏപ്രില്‍ 30 ന് സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നതിന് നീട്ടിവെച്ചിരിക്കുന്നു.

പ്രിയ സ്പീക്കേഷ്യന്‍സ്,
കമ്പനി നമ്മുടെ പെയ്മന്റ് തിരികെ നല്‍കുന്നതിനും, ബിസിനസ്സ് വീണ്ടും തുടങ്ങുന്നതിനും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ?.