Monday 24 September 2012

21.09.2012

21.09.2012 ന്‌ www.spekasiaonlinemarketing.blogspot.in ലൂടെ കമ്പനി നല്‍കിയ വിവരങ്ങളുടെ മലയാളീകരണം

സ്പീക്കേഷ്യക്കെതിരെ സോളമന്‍ ജയിംസ് നല്‍കിയ WRIT PETITION 383/2001 എന്ന കേസ്‌ പിന്‍വലിച്ചു എന്നറിയിക്കുന്നു.  ഇതുവരെ നടന്നിട്ടുള്ള പുരോഗതിയെ കുറിച്ച് നമ്മുടെ കോര്‍പ്പറേറ്റ് അഫയേഴ്സ്‌ ഡിപ്പാര്‍ട്മെന്റിന്റെ വിലയിരുത്തല്‍ പ്രകാരം, ഇപ്പോഴുള്ള ദുര്‍ഘട പ്രതിസന്ധി തരണം ചെയ്യുകയും  എത്രയും പെട്ടെന്ന്‌ ബിസിനസ്സ്‌പുനരാരംഭിക്കുന്നതിനു വേണ്ടിയുള്ള അവസരം ഉണ്ടാക്കാന്‍ കമ്പനി പ്രതിജ്ഞാബന്ധരാണെന്ന്‌ ഇന്ത്യയിലുള്ള എല്ലാ പാനലിസ്റ്റുകള്‍ ക്കും കമ്പനി ഉറപ്പ്‌ നല്‍കുന്നു.
ഏതെങ്കിലും ഏജന്‍സിയുടെയോ അല്ലെങ്കില്‍ അധികാരികളുടെയോ ഏതന്വേഷണത്തിനും ഈ സാഹചര്യത്തിലും സഹകരിക്കാന്‍ കമ്പനി തയ്യാറാണെന്നും, EXIT OPTION തിരഞ്ഞെടുത്തിട്ടുള്ള എല്ലാ പാനലിസ്റ്റുകള്‍ക്കും അവരവരുടെ SUBSCRIPTION AMOUNT തിരികെ നല്‍കുമെന്നും അറിയിക്കുന്നു.
നിങ്ങളുടെ ക്ഷമക്കും സഹകരണത്തിനും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതോടൊപ്പം ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിന്നും ഒരിക്കല്‍ പോലും പിന്നോട്ട്‌ പോകില്ലെന്ന് ഉറപ്പ്‌ നല്‍കുന്നു.

സ്നേഹ ബഹുമതികളോടെ,
സ്പീക്കേഷ്യ കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് ടീം

2o,th news ,holy graice


ഇന്നലെ സുപ്രീം കോടതിയില്‍ നടന്ന കേസില്‍ കമ്പനിക്കെതിരെയുള്ള എല്ലാ ചാര്‍ജ്ജുകളും കോടതി തള്ളി എന്ന വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് കമ്പനിയുടെ ഔദ്യോഗിക സന്ദേശമായി കേള്‍ക്കാന്‍ സാധിച്ചത്.മാത്രമല്ല കമ്പനി കെട്ടി വച്ചിരുന്ന 50 കോടിയിലധികം വരുന്ന തുക സുപ്രീം കോടതി ട്രഷറി പലിശ സഹിതം കമ്പനിക്ക് മടക്കി നല്‍കാന്‍ കല്‍പ്പിച്ചിട്ടുള്ള ഒരു ഉത്തരവാണ്‍ ബഹു.കോടതി പുറപ്പെടുവിച്ചത്.കമ്പനിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള എല്ലാ അര്‍ഹതയും ഉണ്ടെന്നാണ്‍ വിധി വ്യക്തമാക്കുന്നത്.മാത്രമല്ല, കമ്പനിയുടെ തിരിച്ചു വരവ് വളരെയടുത്ത് തന്നെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന അറിവും സന്തോഷം പകരുന്നു.
എന്നാല്‍ പ്രധാനപ്പെട്ട ഒരു കാര്യം മുംബൈ ഹൈക്കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് കമ്പനി സെര്‍വര്‍ ഇപ്പോഴും ഈ.ഓ.ഡബ്ലീയു തിരിച്ചു നല്‍കിയിട്ടില്ല എന്നതാണ്‍.എന്നാല്‍ സുപ്രീം കോടതി കേസുകള്‍ തള്ളിയ സ്ഥിക്ക് ഹൈക്കോടതി കേസിന് നിയമ സാധുതയില്ലെന്ന് നമൂക്ക് മനസ്സിലാക്കാവുന്നതാണ്‍.അതു കൊണ്ട് വളരെ പെട്ടെന്നു തന്നെ അതുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
ഇനി കമ്പനി , പുന:പ്രവര്‍ത്തനം തുടങ്ങാന്‍ നാം കാത്തിരിക്കുന്ന ഏക കാര്യം, ആര്‍.ബി.ഐ യുടെ ബിസിനസ്സ് മോഡല്‍ അപ്പ്രൂവല്‍ ആണ്.ഈ 26 നാണ്‍ കോടതി ആര്‍ ബി ഐ ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.അന്ന് തന്നെ അവര്‍ അത് അപ്പ്രൂവ് ചെയ്യുകയോ, എന്തെങ്കിലും വിശദീകരണം ആവശ്യമെങ്കില്‍ ആവശ്യപ്പെടുകയോ വേണമെന്നാണ്‍ കോടതിയുടെ താല്‍പ്പര്യം.

എന്തായാലും, പ്രിയരേ, നമ്മുടെ ക്ഷമയോടെയുള്ള കാത്തിരിപ്പ് , കമ്പനിയുടെ ഉത്തരാവാദിത്തപൂര്‍ണ്ണവും, ശക്തവുമായ നടപടികളുടെ ഫലമായി ഇതാ വിജയത്തിലേക്കടുക്കുകയാണ്‍.ഇന്ത്യയിലുന്നു വരെ ഒരു കമ്പനിയും കാണിക്കാത്ത നിശ്ചയ ദാര്‍ഡ്യത്തോടെയാണ്‍ കമ്പനി ഈ പ്രതിസന്ധി നേരിട്ടതെന്ന് നമുക്കുറപ്പിച്ചു പറയാം.അതു പോലെ , ഇന്ത്യയിലിന്നു വരെ കാണാത്ത രീതിയില്‍ ഒരു കമ്പനിയെ അതിന്റെ പ്രോമോര്‍ട്ടര്‍മാര്‍ പിന്തുണച്ച് വിജയത്തിന്റെ കുതിപ്പിന്‍ ആക്കം കൂട്ടിയ അപൂര്‍വ്വ ഭംഗിയും ഈ വിജയത്തിലൂടെ നമുക്ക് കാണാം..ഇതില്‍ പങ്കാളികളാകാന്‍ കഴിഞ്ഞ നാം ഭാഗ്യവാന്മാരാണ്.