Sunday 29 April 2012

27.04.2012

27.04.2012 ന് സെക്രട്ടറി അശോക് ബഹിര്‍വാനി നല്‍കിയ വിവരങ്ങളില്‍ നിന്നുള്ള പ്രധാന ഭാഗങ്ങളുടെ മലയാളീകരണം

പ്രിയ സ്പീക്കേഷ്യന്‍സ്,
സുപ്രീം കോടതിയിലെ WRIT 383/2011 എന്ന കേസ് 30.04.2012 തിങ്കളാഴ്ച്ചയിലേക്കാണ് നീട്ടിവെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതി സൈറ്റില്‍ 13.07.2012 ലേക്ക് ഈ കേസ് നീട്ടിവെച്ചതായി കാണുന്നു. ഇതിന്റെ കാരണം, ബഹു.സുപ്രീം കോടതി ജഡ്ജ് ദല്‍വീര്‍ ഭണ്ഡാരിയെ ഇന്റെര്‍നാഷ്ണല്‍ കോര്‍ട് ഓഫ് ജസ്‌റ്റിസിന്റെ ജഡ്ജായി 27.04.2012 ന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 30.04.2012 തിങ്കളാഴ്ച്ച സുപ്രീം കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനാല്‍ അന്നേദിവസത്തെ എല്ലാ കേസുകളും മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതിന്‍പ്രകാരം കമ്പ്യൂട്ടര്‍ സിസ്റ്റം ജനറേറ്റ് ചെതിട്ടുള്ള അടുത്ത തിയ്യതിയാണ് 13.07.2012.

എന്നാല്‍ കമ്പനിയുടെ ലീഗല്‍ കൌണ്‍സില്‍ നമ്മുടെ കേസ് മെയ് ആദ്യ വാരത്തില്‍ തന്നെ ലിസ്റ്റ് ചെയ്യിപ്പിക്കാന്‍ വേണ്ടി ഒരു അപേക്ഷ 01.05.2012 ചൊവ്വാഴ്ച്ച തന്നെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ സാധ്യത ഉണ്ടെന്ന വിവരമാണ് www.asiap.co.in എന്ന സൈറ്റിലൂടെ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലി അവധിക്ക് ശേഷം ഇതുപോലെ കോടതി നീട്ടിവെച്ച കേസ്, നമ്മുടെ ലീഗല്‍ ടീം ദീപാവലി അവധിക്ക് മുന്‍പ് തന്നെ ലിസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. അന്നത്തെ കോടതി ഉത്തരവിലാണ് ഒരു മധ്യസ്ഥനായി ബഹു.ലഹോതിജിയെ നിയോഗിച്ചത്. അതുകൊണ്ട് കോടതി സൈറ്റില്‍ കാണിച്ചിരിക്കുന്ന 13.07.2012 എന്ന തിയ്യതിയെ കുറിച്ചുള്ള അന്തിമ തീരുമാനം 01.05.2012 ചൊവ്വാഴ്ച്ച മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

No comments:

Post a Comment