Sunday 29 April 2012

02.04.2012-ല്‍ AISPA സെക്രട്ടറി നല്‍കിയ വിവരങളുടെ മലയാളീകരണം




നമസ്ക്കാരം സ്പീക്കേഷ്യന്‍സ്,
മാര്‍ച്ച് 31 ന് ഓള്‍ ഇന്ത്യ സ്പീക്കേഷ്യ പാനലിസ്റ്റ് അസോസിയേഷന്റെ ആദ്യ ആന്വല്‍ ജനറല്‍ബോഡി മീറ്റിംഗ് (Annual Generalbody Meeting) നടത്തിയതിന്റെ വിശദീകരണം നല്‍കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി സുപ്രീം കോര്‍ട്ട് റിട്ട് ഹര്‍ജിയായ 383/2011 നംബര്‍ കേസിന്റെ മാറ്റിവെക്കലാല്‍ എനിക്ക് ഈ വിഷയങ്ങള്‍ ഇന്ന് (02.04.2012) തന്നെ വിശദീകരിക്കേണ്ടി വന്നു. ആന്വല്‍ ജനറല്‍ബോഡിയുടെ വിശദീകരണം പിന്നീട് നല്‍കുന്നതാണ്.

സുപ്രീം കോര്‍ട്ട് റിട്ട് ഹര്‍ജി 383/2011 നംബര്‍ ആയ കേസ് ഇന്ന് (02.04.2012) വാദത്തിനായി വന്നു, എങ്കിലും അത് പിന്നീട് സി.ബി.ഡി.ടി (IT Department) യുടെ അപേക്ഷ പ്രകാരം 3 ആഴ്ച്ചക്ക് ശേഷം നീട്ടി വച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ 23/02/2012 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെ വിധിയിലെ ചില പ്രധാന ഭാഗത്തിലേക്ക് ശ്രദ്ധകൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നു.

"പണ്ഡിതനായ അഡീഷണല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സത്യവാങ്മൂലം ഫയലാക്കാമെന്ന് ഏറ്റെടുത്തിരിക്കുന്നു / സമ്മതിച്ചിരിക്കുന്നു. അവള്‍/അവര്‍ ആയത് 2 ആഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.”

എന്നാല്‍ മേല്‍ പറഞ്ഞ അഡീഷണല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സത്യവാങ്മൂലം ഫയലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നു.

13/03/2012 ലെ സത്യവാങ്മൂലത്തിലുള്ള ആക്ഷേപം വിശദീകരിച്ചാല്‍, അത് രജിസ്ട്രറില്‍ ആക്ഷേപത്തിനായി നിലവില്‍ നില്‍ക്കുകയും എന്നാല്‍ ആയവ ഫയലില്‍ നിന്ന് നീക്കം ചെയ്യേണ്ടത് ചെയ്യാതെയും കാണുന്നു. ആക്ഷേപ സത്യവാങ്മൂലം ഇപ്പോള്‍ ഫയലിലില്ല. കോടതിയില്‍ ഫയലാക്കുന്ന എല്ലാ രേഖകളും പല തരത്തില്‍ സൂക്ഷ്മമപരിശോധന നടത്തി ആയവ ഉള്ളടക്കവും ഘടനയും പരിശോധിക്കേണ്ടതാണ്. പലരേഖയിലും പലതരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ആയവ തെറ്റുകള്‍ ഉള്ളതായി കണ്ട് മാറ്റിവെക്കുകയും പിന്നീട് കക്ഷികള്‍ തെറ്റുകള്‍ തിരുത്തിയാല്‍ ആയവ കോടതി സ്വീകരിക്കുകയും ചെയ്യും. നമ്മള്‍ക്ക് ലഭിച്ചിട്ടുള്ള കൂടുതല്‍ അറിവ് എന്തെന്നാല്‍, E.O.W (Economic Office Wing) ഫയലാക്കിയ വക്കീലിനെ നിയമിക്കാനുള്ള വക്കാലത്തില്‍ ഒപ്പിട്ടിട്ടില്ല എന്നതാണ്. ഇതില്‍ നിന്നും മനസ്സിലാകുന്നത് E.O.W ന്റെ ഹൃദയശൂന്യമായ സമീപനവും മേല്‍കേസ്കാര്യങ്ങള്‍ വഞ്ചനാപരമായി നീട്ടിക്കൊണ്ടുപോകാനുമുള്ള ഉദ്ദേശവുമാണ്. ബഹുമാനപ്പെട്ട മുംബൈ ഹൈക്കോടതിയുടെ 23/03/2012 ലെ വിധിയുടെ വെളിച്ചത്തില്‍ E.O.W യാതൊരു തരത്തിലുള്ള അപേക്ഷയും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ വിശദീകരണം നേടാന്‍ നടത്തിയിട്ടില്ല.

ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. "പണ്ഡിതനായ ഗവണ്‍മന്റ് അഭിഭാഷകന് മേല്‍ക്കോടതിയില്‍ വിശദീകരണം ആവശ്യപ്പെടാം.

എന്നാല്‍ ഇതുവരെ എന്ത് നടപടിയാണ് മേല്‍ വിശദീകരണം നേടാന്‍ പണ്ഡിതനായ ഗവണ്‍മന്റ് അഭിഭാഷകന്‍ ഇതുവരെയും നടത്തിയതെന്ന് എനിക്ക് അറിയില്ല.

മേല്‍ കാലതാമസം ഇപ്പോള്‍ നമ്മുടെ എക്സിറ്റ് ഓപ്ഷനെ ബുദ്ധിമുട്ടിക്കുന്നു എങ്കിലും നമ്മുടെ ദീര്‍ഘകാല ഉദ്ദേശമായ ബിസിനസ്സിന്റെ പുനരാരംഭത്തിനും ഇന്ന് അനുകൂലമായ അനുഭവത്തോടെ നമ്മള്‍ക്ക് മുംബൈ ഹൈക്കോടതി E.O.W വിന്റെ നീട്ടിക്കൊണ്ട് പോകല്‍ നയത്തെ ഏതു രീതിയില്‍ പ്രതികരിക്കുമെന്നും കാത്തിരുന്നു കാണാം.

നമ്മുടെ നിയമ വിഭാഗം ഞങ്ങളെ അറിയിച്ചിരിക്കുന്നത് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ തിയ്യതികള്‍ ആണെങ്കില്‍ ആ പറഞ്ഞ തിയ്യതിക്കുള്ളില്‍ വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ അസോസിയേഷന്‍ എന്ന കുടുംബത്തോട് അവിശ്വാസം വളരുകയും അതിലൂടെ നമ്മളിലുള്ള ഐക്യവും ബലവും നഷ്ടപ്പെടുകയും ചെയ്യും എന്നതാണ്.

പാനലിസ്റ്റുകളുടെ പ്രതീക്ഷ വര്‍ദ്ധിക്കുകയും ദ്രോഹപരവശ്യം വരെ എത്തുകയും ചെയ്താല്‍ വീണ്ടുമുള്ള കാലതാമസം പാനലിസ്റ്റുകളുടെ പ്രതീക്ഷകളെ തകര്‍ക്കുകയും അവര്‍ക്ക് കാലതാമസം കാരണം അവര്‍ നിലവിലുള്ള നിയമ വ്യവസ്ഥയെ തന്നെ കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ കമ്പനിയെയും അതിന്റെ ഉദ്ദേശത്തെയും കുറ്റപ്പെടുത്തുകയോ ചെയ്യും. അത് നമ്മുടെ ഐക്യത്തിന് വളരെ അപകടകരമാണ്.

നമ്മള്‍ സ്പീക്കേഷ്യക്കാര്‍ക്ക് വളരെ വ്യക്തമായ വിശ്വാസം നീതിന്യായ വ്യവസ്ഥയിലുണ്ട്. നമ്മള്‍ നമ്മുടെ നിയമ വ്യവസ്ഥയില്‍ അഭിമാനം കൊള്ളുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ കളങ്കമറ്റതും സുതാര്യവുമാണ്. അന്തിമമായി നമുക്ക് നീതി ലഭിക്കുമെന്ന് തന്നെ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഞാന്‍ ഒരിക്കല്‍ കൂടി പാനലിസ്റ്റുകളോട് പറയുന്നു, നിങ്ങള്‍ ഒരിക്കലും വികാരത്താല്‍ ഉലയരുത്, എന്ന് മാത്രമല്ല ദയവു ചെയ്ത് നിയമങ്ങളും സംഭവങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കുക. നിങ്ങള്‍ വ്യക്താമായതും ആധികാരികവുമായ പുതിയ വിവരങ്ങള്‍ മാത്രം മനസ്സിലാക്കുക, അല്ലാതെ ദുഷ്പ്രചരണങ്ങളും നുണകളും കേള്‍ക്കാതിരിക്കുക.

നിങ്ങള്‍ക്കുമുന്നില്‍ അടിസ്ഥാനമായ ചില വസ്ഥുതകള്‍ വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ എല്ലാവരും 10 മാസത്തില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കുകയും കോടതികളില്‍ നിന്ന് എത്രമാത്രം അനുകൂലമായ പ്രതികരണങ്ങള്‍ അതിന് ലഭിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഏതെങ്കിലും കോടതിയോ അല്ലെങ്കില്‍ അധികാരികളോ കമ്പനിക്കെതിരെ ഒന്നും തന്നെ ചാര്‍ജ്ജ് ചെയ്തിട്ടില്ല.

സ്പീക്കേഷ്യയുടെ ബിസിനസ്സ് നിറുത്തിവെക്കേണ്ടി വന്നത് സാഹചര്യങ്ങള്‍ കൊണ്ട് മാത്രമാണ്, അല്ലാതെ യാതൊരു അധികാരികളും ബിസിനസ്സ് നിറുത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കുതന്ത്രപരമായ നീക്കങ്ങള്‍ കൊണ്ട് കമ്പനിയുടെ വെബ്സൈറ്റ് E.O.W കൈവശപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ E.O.W ന് എന്നെന്നേക്കുമായി നമ്മുടെ വെബ്സൈറ്റ് കൈവശപ്പെടുത്താന്‍ കഴിയുകയില്ല എന്നു മാത്രമല്ല വെബ്സൈറ്റ് പെട്ടെന്ന് തന്നെ കമ്പനിക്ക് തിരികെ ലഭിക്കുകയും ചെയ്യും.

ക്ഷമയുള്ളവര്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്ന സത്യത്തിലാണ് ചരിത്രം സാക്ഷിയായിട്ടുള്ളത്. ശത്രു വലുതാകുമ്പോള്‍ നമ്മള്‍ക്ക് ക്ഷമയും കൂടുതലാകണം. ഈ ക്ഷമക്ക് മാത്രമേ നമ്മളെ എല്ലാ വിഷമതകളില്‍ നിന്നും രക്ഷിക്കുവാന്‍ കഴിയൂ.

നമ്മളെ നിയന്ത്രിക്കാന്‍ 3 കാര്യങ്ങള്‍ ...
ഒന്നാമത്തേത്... ക്ഷമ ഉണ്ടാകണം.
രണ്ടാമത്തേത് ക്ഷമ ഉണ്ടായിരിക്കണം.
മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതും ക്ഷമ മാത്രം.
പ്രിയ സ്പീക്കേഷ്യന്‍സ്... നമ്മളില്‍ ഭൂരിഭാഗം ആളുകളും ബിസിനസ്സ് പുനരാരംഭിക്കുവാന്‍ കാത്തു നില്‍ക്കുന്നവരാണ്. നമ്മുടെ കാഴ്ച്ചപ്പാട് കയ്യിലെ വെല്ലുവിളികളേക്കാള്‍ വലുതാണ്. ഈ ജീവിതമാകുന്ന യുദ്ധത്തില്‍ നല്ല ചിന്തകളോടെ മാത്രമേ നമുക്ക് വിജയിച്ച് മുന്നേറുവാന്‍ കഴിയുകയുള്ളൂ.
ക്ഷമയോടെ കമ്പനിയെ വിശ്വസിക്കുക.
ജയ് സ്പീക്കേഷ്യ
ജയ് സ്പീക്കേഷ്യ
ജയ് സ്പീക്കേഷ്യ
അശോക് ബഹിര്‍വാനി
സെക്രട്ടറി
ഓള്‍ ഇന്ത്യ സ്പീക്കേഷ്യ പാനലിസ്റ്റ് അസോസിയേഷന്‍
പ്രിയ സ്പീക്കേഷ്യന്‍സ്,
AISPA സെക്രട്ടറി അശോക് ബഹിര്‍വാനിയുടെ ഈ വിശദീകരണത്തില്‍ നിന്നും സ്പീക്കേഷ്യയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കോടതി നടപടികളുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സപ്പോര്‍ട്ട് ടീം
കേരള സ്പീക്കേഷ്യ
NB : സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ നിന്നും സ്പീക്കേഷ്യയുടെ കേസ് സംബന്ധമായ വിവരങ്ങള്‍ നേരിട്ട് ലഭിക്കുവാന്‍http://courtnic.nic.in/supremecourt/casestatus_new/caseno_new_alt.asp എന്ന വെബ്സറ്റ് സന്ദര്‍ശിക്കുക.
Case Type : Writ Petition (Civil)
Case No. : 383
Year : 2011
അതിനു ശേഷം അടുത്ത പേജില്‍ Case History & Orders തിരഞ്ഞെടുക്കുക.

No comments:

Post a Comment