Friday 25 May 2012

AISPA

പ്രിയ സ്പീക്കേഷ്യന്‍സ്, 


10.05.2012 വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. നമ്മുടെ വാദം ബഹു.സുപ്രീം കോടതി കേള്‍ക്കുകയും, എല്ലാ പാനലിസ്റ്റുകളുടെ താല്പ്പര്യങ്ങള്‍ക്കനുസരിച്ച് ഒരു അനുകൂലമായ പ്രതികരണം ലഭിക്കുകയുമുണ്ടായി. വളരെ സന്തോഷത്തോടെ ആ വിവരങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു. എല്ലാ പാര്‍ടികളുടെയും വാദങ്ങള്‍ ബഹു.സുപ്രീം കോടതി കേള്‍ക്കുയുണ്ടായി. കമ്പനിയുടെ ഡാറ്റ തിരികെ നല്‍കുന്നതിനെതിരെ E.O.W അടിസ്ഥാനരഹിതമായ എതിര്‍പ്പുകള്‍ ഉന്നയിക്കുകയാണെന്നും കാര്യങ്ങള്‍ പരിഹരിക്കുന്നതിനു ഒരു തരത്തിലും E.O.W സഹകരിക്കുന്നില്ലെന്നും സുപ്രീം കോടതിയില്‍ കെട്ടിവെച്ചിട്ടുള്ള പണം പാനലിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ കഴിയുന്നില്ലെന്നുമുള്ള നമ്മുടെ വാദം ബഹു. സുപ്രീം കോടതി കേള്‍ക്കുകയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീര്‍പ്പ് കല്പ്പിക്കുന്നതിനു വേണ്ടി കോടതി തീരുമാനിച്ചിട്ടുള്ള ആഗസ്റ്റ് 8 നു തന്നെ കമ്പനിയുടെ ഡാറ്റ കോടതിയില്‍ തിരികെ നല്‍കുന്നതിനുള്ള നിര്‍ദ്ദേശം E.O.W നു കോടതി നല്‍കി. 

വളരെ വലിയ ഒരു നേട്ടമാണ്‌ ഇതിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്‌. അതോടൊപ്പം നമ്മള്‍ വിജയത്തിലേക്ക് ഇഞ്ചോടിഞ്ച് അടുത്തുകൊണ്ടിരിക്കുകയാണ്‌. സാധാരണഗതിയില്‍ വര്‍ഷങ്ങള്‍കൊണ്ട് ലഭിക്കേണ്ട കാര്യങ്ങള്‍ നമുക്ക് 3-4 മാസങ്ങള്‍ കൊണ്ട് നേടാന്‍ സാധിക്കും. നമ്മുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനു വേണ്ടിയുള്ള എല്ലാ നടപടികളും ഏകീകരിക്കുന്നതിനു ഈ ഒരു ഇടക്കാലം നമ്മളെ സഹായിക്കും. 

മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്, നവനീത് കോശ്ലക്ക്‌ ലഭിക്കുവാനുള്ള പണം AISPA അംഗങ്ങള്‍ നല്‍കിയതിലൂടെ തനിക്ക് ഈ കേസുമായി മുന്നോട്ട് പോകുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം തന്നെ ബഹു.മുംബൈ ഹൈ കോടതിയില്‍ അഫിഡവിറ്റ് നല്‍കിയിട്ടും ഇപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അദ്ദേഹം വീണ്ടും വീണ്ടും ഇടപെട്ടുകൊണ്ടിരിക്കുകയാണ്‌. എക്സിറ്റ് ആപ്ലിക്കേഷന്‍ നല്‍കിയ പാനലിസ്റ്റുകളുടെ പണം തിരികെ നല്‍കുവാന്‍ വേണ്ടി കമ്പനി നടത്തുന്ന ഈ പ്രക്രിയകള്‍ക്കിടയില്‍ കാര്യങ്ങള്‍ വഴിതെറ്റിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഇത്തരം ഗൂഡോദ്ദേശ്യം എന്താണെന്ന് നമുക്ക് മനസ്സിലാകുന്നില്ല. 

ഇന്ത്യയില്‍ കമ്പനി എത്രയും പെട്ടെന്ന് പുനരാരംഭിക്കുന്നതിനു വേണ്ടിയുള്ള നിയമോപദേശം തേടുന്നുണ്ടെന്ന വിവരം നിങ്ങളെ അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പാനലിസ്റ്റുകളെ വഴിതെറ്റിക്കാന്‍ വേണ്ടി മാത്രം നടക്കുന്ന ചില വ്യക്തികള്‍ , പാനലിസ്റ്റുകളെ പേടിപ്പിക്കുന്നതിനും അല്ലെങ്കില്‍ അവരുടെ മനസ്സില്‍ കൂടുതല്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടി ശ്രമിക്കുന്നുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് അറിയുവാന്‍ സാധിച്ചു. കമ്പനിയുടെ പേരും പറഞ്ഞ് ആധികാരികമല്ലാത്ത പല വെബ്സൈറ്റുകളിലൂടെയും, പല വ്യക്തികളിലൂടെയും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നുണ്ടെന്ന വിവരം ഞങ്ങള്‍ക്കറിയാം. അത്തരം വെബ്സൈറ്റുകളിലൂടെയും, വ്യക്തികളിലൂടെയും ഒരു തരത്തിലുമുള്ള വിവരങ്ങളും നിങ്ങള്‍ നല്‍കരുതെന്ന്‌ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു. 

നന്ദി വീണ്ടും വരിക   


No comments:

Post a Comment